ഓൺലൈൻ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു


മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈനിൽ  സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ അന്പതോളം അംഗങ്ങൾ പങ്കെടുത്തു. കോവിഡ്−19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള−കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ആണ് ഓപ്പൺ ഹൌസുകൾ സംഘടിപ്പിക്കുന്നത്.  ഏരിയ കോ−ഓർഡിനേറ്റർ സന്തോഷ് കാവനാട് ഉദ്‌ഘാടനം ചെയ്ത  ഓപ്പൺ  ഹൌസിൽ  കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും, സെക്രട്ടറി കിഷോർ കുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി എന്നിവർ ആശംസകളും അറിയിച്ചു. 

ഏരിയ പ്രസിഡന്റ് രതിൻ തിലകിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിനു  ഏരിയ സെക്രട്ടറി സലിം തയ്യിൽ  സ്വാഗതവും ഏരിയ ട്രെഷറർ ലിനീഷ് പി. ആചാരി നന്ദിയും അറിയിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ജെയിൻ ടി തോമസ്, ജോ. സെക്രെട്ടറി രജീഷ് അയത്തിൽ , സെൻട്രൽ കമ്മിറ്റി അംഗം രജീഷ് പട്ടാഴി, സജീവ് ആയൂർ  എന്നിവർ ഓപ്പൺ  ഹൌസു നിയന്ത്രിച്ചു. അടുത്ത ആഴ്ച ഗുദേബിയ ഏരിയയുടെ നേതൃത്വത്തിൽ  ഓപ്പൺ ഹൌസ്  ഉണ്ടായിരിക്കുമെന്ന്   ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  3320 5249 അല്ലെങ്കിൽ 3402 7134 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed