ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ബൈബിൾ ക്ലാസ്സുകൾ ആരംഭിച്ചു


മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ മദ്ധ്യവേനലവധിക്കാലത്ത് നടത്തുന്ന ബൈബിൾ ക്ലാസ്സുകൾ ആരംഭിച്ചു.  വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാദർ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭ ബോംബേ ഭദ്രാസനാധിപൻ   ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ അതിഥിയായിരുന്നു.  ഓൺലൈനിൽ  നടന്ന സമ്മേളനത്തിൽ സെന്റ് മേരീസ് സണ്ടേസ്കൂൾ ഹെഡ് മാസ്റ്റർ ഡാനിയേൽ കെ. ജി. സ്വാഗതം ആശംസിക്കുകയും, ഓ. വി. ബി. എസ്സ്. ഡയറക്ടർ റവ. ഫാദർ ജോർജ്ജ് ജോൺ, കത്തീഡ്രൽ ട്രസ്റ്റി സി. കെ. തോമസ്, കത്തീഡ്രൽ സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ്, ഒ വി.ബി. ബി. എസ്. സെക്രട്ടറി ബിനു എം ഈപ്പൻ എന്നിവർ ആശംസകൾ നേരുകയും ചെയ്തു. 

സൂപ്രണ്ടന്റ് എ. പി. മാത്യൂ നന്ദി അറിയിച്ചു. "നിങ്ങൾ കണ്ൺ തുറക്കു, ക്രിസ്തുവിനെ കാണു" എന്ന വേദഭാഗമാണ്‌ ഈ വർഷത്തെ ചിന്താ വിഷയം.  ഏകദേശം തൊള്ളായിരത്തോളം ആളുകൾ ഉദ്ഘാടനസമ്മേളനത്തിൽ പങ്ക് ചേർന്നു.  ജൂലൈ 9 വെള്ളിയാഴ്ച്ചയാണ് സമാപന സമ്മേളനം നടക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed