ഉച്ചവിശ്രമനിയമം നിലവിൽ വന്നതോടെ പരിശോധനകൾ ശക്തമാക്കി

മനാമ: രാജ്യത്ത് ഉച്ചവിശ്രമനിയമം നിലവിൽ വന്നതോടെ പരിശോധനകൾ ശക്തമാക്കിയതായി തൊഴിൽകാര്യമന്ത്രാലയം അധികൃതർ അറിയിച്ചു. ഉച്ചവിശ്രമനിയമം ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ 8000114 എന്ന ടോൾ ഫ്രീ നന്പറിൽ വിളിച്ച് അറിയിക്കണമെന്നു ദേശീയ മനുഷ്യാവകാശ സംഘടന അധികൃതർ അറിയിച്ചു.
നിയമലംഘനങ്ങളുടെ ചിത്രങ്ങൾ 17111666 എന്ന വാട്സാപ്പ് നന്പറിലും അയക്കാവുന്നതാണ്. ജൂലൈ, ആഗസ്ത് മാസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെയാണ് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്.