ബഹ്റൈനിൽ കോവിഡ് വ്യാപനത്തിൽ കുറവ് വന്നുതുടങ്ങി

മനാമ: ബഹ്റൈനിൽ കടുത്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി രോഗവ്യാപനത്തിൽ വലിയ കുറവ് വന്നു തുടങ്ങിയിരിക്കുന്നു. ഇന്നലെ 482 വിദേശികൾ ഉൾപ്പടെ 1041 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 11428 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. 9.11 ശതമാനമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്. ഇന്നലെ 2821 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,36,301 ആയി ഉയർന്നു. അതേസമയം 10 പേർക്ക് കൂടി ഇന്നലെ ജീവൻ നഷ്‌പ്പെടതോടെ ആകെ കോവിഡ് മരണങ്ങൾ 1171 ആയി. നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന 316 പേർ ഉൾപ്പടെ 17448 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെ 10,14,105 പേരാണ് രാജ്യത്ത് വാക്സിനേഷൻ സ്വീകരിച്ചത്. ഇതിൽ 8,45,480 പേർ രണ്ട് ഡോസ് സ്വീകരിച്ചവരാണ്.