ഓൺലൈൻ ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു


മനാമ: ഫ്രൻസ് സോഷ്യൽ അസോസിയേഷൻ കലാ സാഹിത്യ വിഭാഗമായ തനിമയുടെ നേതൃത്വത്തിൽ ബഹറൈൻ പ്രവാസികൾക്കായി ഓൺലൈൻ ഖുർആൻ പാരായണ  മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഏപ്രിൽ മുപ്പതിന് മുമ്പായി  33045237 എന്ന വാട്സ് ആപ് നമ്പറിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. മെയ് 7 ന് ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം നടക്കുന്നത്. 13 വയസ്സിന് മുകളിൽ പ്രായ പരിധിയിലുള്ള ഏവർക്കും പങ്കെടുക്കാവുന്നതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39792500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed