തണൽ അസോസിയേഷൻ ഭക്ഷണ കിറ്റുകൾ ഏറ്റുവാങ്ങി


 

മനാമ: ബഹ്റൈനിലെ തണൽ അസോസിയേഷൻ നടത്തി വരുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി റമദാൻ മാസത്തിൽ പ്രയാസം അനുഭവിക്കുന്നവർക്ക് വിതരണം ചെയ്യുവാനായുള്ള ഭക്ഷണ കിറ്റുകൾ തർബ്ബിയ്യത്തുൽ ഇസ്ലാമിയ സൊസൈറ്റി, മലബാർ ഗോൾഡ് എന്നിവടങ്ങളിൽ നിന്ന് ഏറ്റുവാങ്ങി. കോവിഡിന്റെ തുടക്കത്തിൽ ചെയ്ത രീതിയിൽ തന്നെ വിപുലമായ രീതിയിൽ കിറ്റുകൾ വിതരണം ചെയ്യുവാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് തണൽ ഭാരവാഹികൾ അറിയിച്ചു. റമദാൻ മാസത്തിൽ നടത്തിവരുന്ന മറ്റ് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെയാണ് കിറ്റ് വിതരണം നടക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed