ബഹ്‌റൈൻ നവകേരള ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിതിനെ ബഹ്‌റൈൻ നവകേരള ഭാരവാഹികൾ സന്ദർശിച്ച് ആശംസകൾ നേർന്നു. സന്ദർശന വേളയിൽ ബഹ്‌റൈൻ നവകേരളയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും പ്രവാസി സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ഭാരവാഹികൾ അംബാസഡറുമായി പങ്കുവെച്ചു.

പ്രസിഡന്റ് പ്രവീൺ മേൽപത്തൂർ, സെക്രട്ടറി രാജ് കൃഷ്ണൻ, ട്രഷറർ ഷാജഹാൻ കരുവന്നൂർ, കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു, അസിസ്റ്റന്റ് സെക്രട്ടറി സുനിൽദാസ് ബാല എന്നിവരാണ് അംബാസഡറെ സന്ദർശിച്ച പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട എല്ലാ ക്ഷേമപ്രവർത്തനങ്ങളിലും ബഹ്‌റൈൻ നവകേരളയുടെ പൂർണ്ണ സഹകരണം തുടർന്നും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അംബാസഡറെ അറിയിച്ചു.

article-image

erfdfsdfsads

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed