മുഹറഖ് കെ.എം.സി.സി റമളാൻ ഖുർആൻ പഠനപദ്ധതി റിയോ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു
മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്രസ്സ അഹ്‌ലൻ റമളാൻ ഖുർആൻ പഠന പദ്ധതി ഓൺലൈനിൽ യോഗത്തിൽ സംസ്ഥാന വൈസ് പ്രെസിഡന്റ് കെയു ലത്തീഫിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് റിയോ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ഖുർആൻ പാരായണ പരിശീലനം, മനഃപാഠമാക്കൽ, ആശയ പഠനം, അവലോകനം, ക്വിസ് മത്സരം തുടങ്ങിയ പദ്ധതികളാണ് ഇതിന്റെ ഭാഗമായി ഇരുപത്തിയൊന്ന് ദിവസ കോഴ്സ് ആയി നടക്കുന്നത്. പ്രധാന അധ്യാപകൻ എൻ.കെ അബ്ദുൽകരീം മാസ്റ്റർ പ്രൊജക്റ്റ് അവതരിപ്പിച്ചു. യോഗത്തിൽ ശറഫുദ്ധീൻ മൂടാടി സ്വാഗതവും അബ്ദുറഹിമാൻ ഇയ്യോത്തിൽ നന്ദിയും പറഞ്ഞു.

