കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബഹ്റൈൻ


 

മനാമ: കോവിഡ് നിയന്ത്രണങ്ങൾ ബഹ്റൈൻ കടുപ്പിക്കുന്നു. കഴിഞ്ഞ കുറേ ദിവസമായി രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ ആയിരത്തിന് മുകളിലായതോടെ രാജ്യത്തെ വിവിധ പോലീസ് ഡയറക്ടറേറ്റുകൾ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. പരമാവധി വീടുകളിൽ കഴിയാനും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും, സാമൂഹിക അകലം പാലിക്കാനും ജനങ്ങൾ തയ്യാറാകണമെന്ന് ആരോഗ്യമന്ത്രാലയവും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. സാമൂഹിക അകലം പാലിക്കാത്തതിന് ഏപ്രിൽ 15 വരെ 8960 പേർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. മാസ്ക്ക് ധരിക്കാത്തതിന് 71, 395 പേർക്കാണ് ഇരുപത് ദിനാർ പിഴയടേക്കേണ്ടി വന്നത്. റമദാൻ സമയത്ത് പള്ളികളിൽ വാക്സിനേഷൻ എടുത്തവർക്കും രോഗമുക്തി നേടിയവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. അതേസമയം കോവിഡ് നിർദേശങ്ങൾ പാലിക്കാത്തതിന് മനാമ, മുഹറഖ്, സതേൺ ഗവർണറേറ്റ് എന്നിവിടങ്ങളിൽ നാല് പള്ളികളും ഒരു കമ്മ്യൂണിറ്റി സെന്ററും ഒരാഴ്ച്ചത്തേക്ക് അടപ്പിച്ചതായി ഇസ്ലാമിക കാര്യമന്ത്രാലയം അറിയിച്ചു. ടൂബ്ലിയിലെ പ്രമുഖ അറബിക്ക് റെസ്റ്റാറന്റും കോവിഡ് മുൻകരുതൽ പാലിക്കാത്തത് കാരണം അധികൃതർ അടച്ചിട്ടിട്ടുണ്ട്. ഈദുൽ ഫിത്വർ മുതൽ സൽമാനിയ ആശുപത്രിയിൽ വാക്സിനേഷൻ എടുത്തവർക്ക് മാത്രമേ സന്ദർശകരായി പ്രവേശനം നൽകൂവെന്നും ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed