തൃശൂർ പൂരമല്ല, കുറച്ച് മനുഷ്യത്വമാണ് വേണ്ടതെന്ന് നടി പാർവതി


കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ പൂരമല്ല, അൽപം മനുഷ്യത്വമാണ് വേണ്ടതെന്ന് നടി പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. തൃശൂർ പൂരത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഈ അവസരത്തിൽ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാൻ ഉദ്ദേശിച്ചത്‌ നിങ്ങൾക്ക് മനസ്സിലായിക്കാണും. അല്പമെങ്കിലും മനുഷ്യത്വം കാണിക്കുക.’–എന്നാണ് പാർവതി കുറിച്ചിരിക്കുന്നത്. തൃശൂർപൂരം വേണ്ട എന്ന ഹാഷ്ടാഗും നടി ഉപയോഗിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed