മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ:
ബഹ്‌റൈൻ മുൻ പ്രവാസിയും നാട്യശാല കഥകളി സംഘാംഗവും കഥകളി നടനുമായ നാട്യശാല സുരേഷ് നിര്യാതനായി. 61 വയസായിരുന്നു പ്രായം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ആശുപത്രിയിലായിരുന്ന അദ്ദേഹം ഹൃദയാഘാതം കാരണമാണ് മരണപ്പെട്ടത്. ബഹ്‌റൈനിലെ കഥകളി ക്കാരുടെ കൂട്ടായ്മയ്ക്ക് രൂപം കൊടുക്കാൻ പരേതന്റെ ശ്രമം നടത്തിയിരുന്നു. പ്രമുഖ കഥകളി നടൻ ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ കീഴിൽ കഥകളി പഠനം ആരംഭിച്ച സുരേഷ്, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കീഴിലും വേഷങ്ങൾ അഭ്യസിച്ചിരുന്നു.

