പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എൻഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് ഇന്ന് രാവിലെ മുതൽ റെയ്ഡ് നടക്കുന്നത്. മലപ്പുറം ചേളാരിയിലും കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും റെയ്ഡ് നടന്നതായി വിവരമുണ്ട്. ഐഎസ് കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് പ്രാഥമിക വിവരം.