മലർവാടി ബാലസംഘം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു


മനാമ: മലർവാടി ബാലസംഘം മുഹറക്ക് കാസിനോ - യൂണിറ്റുകൾ സംയുക്തമായി റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. മർവ ഫാത്തിമയുടെ പ്രാർത്ഥനയോയോടെ തുടക്കം കുറിച്ച പരിപാടിയിൽ മുഹറഖ് മലയാളി സമാജം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ആനന്ദ് വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ദേശഭക്തി ഗാനങ്ങൾ, കഥ പറയൽ, പ്രസംഗം, നാടൻ പാട്ട്, കീ ബോർഡ്‌ പ്ലേ, തുടങ്ങി വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി നടന്നു.

You might also like

  • NEC

Most Viewed