ബഹ്റൈനിൽ കഴിഞ്ഞ വർഷം ജോലിസ്ഥലത്ത് നിന്ന് ഓടിപ്പോയത് 3403 ഗാർഹിക തൊഴിലാളികൾ

മനാമ: കഴിഞ്ഞ വർഷം രാജ്യത്ത് ജോലി ചെയ്തിരുന്ന 3403 ഗാർഹിക തൊഴിലാളികൾ തങ്ങൾ ജോലി ചെയ്തിടത്ത് നിന്ന് ഓടിപ്പോയതായി ബഹ്റൈൻ തൊഴിൽകാര്യമന്ത്രി ജമീൽ ഹുമൈദാൻ പറഞ്ഞു. എതോപ്യക്കാരായ 1693 പേർക്കെതിരെയും, ഇന്തൊനേഷ്യക്കാരായ 562 പേർക്കെതിരെയും, കെനിയക്കാരായ 527 പേർക്കെതിരെയും ഫിലീപ്പീൻസ് സ്വദേശികളായ 217 പേർക്കതിരെയും, ഇന്ത്യക്കാരായ 150 പേർക്കെതിരെയും, ബംഗ്ലാദേശ് സ്വദേശികളായ 106 പേർക്കെതിരെയുമാണ് ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട പരാതികളിൽ തൊഴിൽമന്ത്രാലയം 550 കേസുകളിൽ തീർപ്പ് കൽപ്പിച്ചതായും പാർലിമെന്റിൽ അദ്ദേഹം പറഞ്ഞു. ഇതിൽ 524 പേർ രാജ്യം വിട്ടുപോയതായും ബാക്കിയുള്ളവർ മറ്റ് ജോലികളിലേയ്ക്ക് മാറിയതായും അദ്ദേഹം അറിയിച്ചു.