ഗാന്ധി ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ച് ബഹ്റൈൻ ഇന്ത്യൻ എംബസി


മനാമ: മഹാത്മാഗാന്ധിയുടെ 151ാം ജന്മദിന വാർഷികാഘോഷങ്ങൾ ബഹ്റൈൻ ഇന്ത്യൻ എംബസി സംഘടിപ്പിച്ചു. സമകാലിക ലോകത്ത് മഹാത്മഗാന്ധിയുടെ പ്രസക്തി എന്ന വിഷയത്തിൽ ഓൺലൈനിലൂടെ നടന്ന പരിപാടിയിൽ ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ വിദ്യാർത്ഥികൾ ആലപിച്ച ഗാനത്തോടെയാണ് ആരംഭിച്ചത്. അംബാസിഡർ പിയൂഷ് ശ്രീവാസ്തവ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിദേശകാര്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി തൗഫീഖ് അഹ്മദ് ഖലീൽ അൽ മൻസൂർ മുഖ്യാതിഥിയായി. മുൻ തൊഴിൽ മന്ത്രിയും ഷൂറ കൗൺസിൽ അംഗവും, ഗാന്ധിയൻ പണ്ധിതനുമായ ഡോ. അബ്ദുൽ നബി അൽ ഷോല മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ഗാന്ധി മ്യൂസിയം മുൻ ഡയറക്ടർ ഡോ. വർഷ ദാസ് ഗാന്ധിജിയുടെ തത്വചിന്തയെ കുറിച്ച് സംസാരിച്ചു. യൂണിവേഴ് സിറ്റി ഓഫ് ബഹ്റൈൻ വൈസ് പ്രസിഡണ്ട് ഡോ. വഹീബ് ഇസ അൽ നാസർ, ന്യൂ മിലേനിയം സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ്മ എന്നിവർ സംസാരിച്ചു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഉപന്യാസ, പെയിന്റിങ്ങ് മത്സരങ്ങളിലെ വിജയികളെയും ചടങ്ങിൽ പ്രഖ്യാപ്പിച്ചു. ജൂനിയർ ഗ്രേഡിൽ ഫഹ്മിയ അബ്ദുൽ റഹ്മാൻ ഒന്നാം സ്ഥാനവും, സാധന രാജേന്ദ്ര ഹെഗ്ഡെ രണ്ടാം സ്ഥാനവും, അഞ്ജുശ്രീ സുധാകരൻ മൂന്നാം സ്ഥാനവും നേടി. 21 വയസ് വരെയുള്ള യൂണിവേഴ്
സിറ്റി വിദ്യാർത്ഥികളുടെ ഇടയിൽ മുഹമ്മദ് ജസീർ ഒന്നാം സ്ഥാനവും, അമീഷ ടി സുധീർ രണ്ടാം സ്ഥാനവും, സ്റ്റീഫൻ പി. കല്ലറക്കൽ മൂന്നാം സ്ഥാനവും നേടി. വിദേശ പൗരൻമാരുടെ വിഭാഗത്തിൽ ജൂനിയർ വിഭാഗത്തിൽ തസ്നീം ഷിറാജ് ഒന്നാം സ്ഥാനവും, ഫാത്തിമരിസ് വി.  രണ്ടാം സ്ഥാനവും, സൈനബ് സൽമാൻ ഹംസ, ഇബ്രാഹിം അഹ്മദ് സ്വലാഹ് എന്നിവർ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ ഫെമി അന്ന ഇവാനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.

പെയിന്റിങ്ങ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ദീപാൻഷു ഒന്നാം സ്ഥാനവും, മുജീബ് റഹ്മാൻ രണ്ടാം സ്ഥാനവും, സാംബവി ഝാ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ അമൃത സന്ദീപ് ബാബർ ഒന്നാം സ്ഥാനവും, സൗന്ദര്യ അറിവുദൈ രണ്ടാം സ്ഥാനവും, രാജു കാരിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

You might also like

  • Straight Forward

Most Viewed