നടി തമന്നയ്ക്ക് കോവിഡ്

ഹൈദരാബാദ്: നടി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വെബ് സീരീസിന്‍റെ ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദിലായിരുന്ന താരത്തിന് കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താരം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ. ആഗസ്റ്റിൽ തമന്നയുടെ മാതാപിതാക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.