ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ബഹ്റൈൻ ആരോഗ്യമന്ത്രി ഫെയിഖാ ബിന്ത് സഈദ് അൽ സാലെഹയുമായി കൂടികാഴ്ച്ച നടത്തി. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾക്ക് ബഹ്റൈൻ ആരോഗ്യമന്ത്രാലയം നൽകിവരുന്ന സേവനങ്ങൾക്ക് സ്ഥാനപതി നന്ദി അറിയിച്ചു. രണ്ടുരാജ്യങ്ങളും തമ്മിൽ കൂടുതൽ മേഖലകളിൽ സഹകരിക്കുമെന്നും കൂടികാഴ്ച്ചയിൽ ഇരുവരും ഉറപ്പ് നൽകി. ബഹ്റൈനിലെ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസ് പ്രസിഡണ്ട് ഷെയിഖാ മായി ബിന്ത് മുഹമ്മദ് അൽ ഖലീഫയെയും, യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈൻ പ്രസിഡണ്ട് ഡോ. റിയാദ് യൂസഫ് ഹംസയെയും ഉഭയകക്ഷിബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്ഥാനപതി സന്ദർശിച്ചു.


