ബഹ്റൈനിൽ പൊതുവിദ്യാലയങ്ങൾ തുറക്കാൻ രണ്ടാഴ്ച്ച കൂടി വൈകും

മനാമ: ഇന്ന് തുറക്കാനിരുന്ന രാജ്യത്തെ ഗവൺമെന്റ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് വൈകും. രാജ്യത്തെ കോറോണ ബാധിതരുടെ എണ്ണത്തിൽ സമീപ ദിവസങ്ങളിൽ ഉണ്ടായ ക്രമാതീതമായ വർദ്ധൻവ് കണക്കിലെടുത്താണ് ഇത്. ഇന്നലെ ഏറെ വൈകിയാണ് ഈ തീരുമാനം പുറത്ത് വന്നത്. ഇന്ന് മുതലായിരുന്നു വിദ്യാലയങ്ങളുടെ പ്രവർത്തനം ആരംഭിക്കേണ്ടിയിരുന്നത്.
പുതിയ തീരുമാന പ്രകാരം സെപ്തംബർ 20നാണ് അധ്യാപകരും, ജീവനക്കാരും വിദ്യാലയങ്ങളിലെത്തേണ്ടത്. ഇതോടൊപ്പം പൊതുവിദ്യാലയങ്ങളിലെ അധ്യാപക അനധ്യാപക ജീവനക്കാരരിൽ കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യ സമിതിയുടെ പ്രത്യേക നിർദേശപ്രകാരമാണ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. അതേസമയം സ്വകാര്യ വിദ്യാലയങ്ങൾക്ക് ഈ തീരുമാനം ബാധകമല്ല.