ചാവക്കാട്ടുകാർ ആഗോള സൗഹൃദ കൂട്ടായ്മ ആദരവും യാത്രയയപ്പും നൽകി

മനാമ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് യാത്ര തിരിക്കുന്ന നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദ കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗവും, മെന്പർഷിപ് സെക്രെട്ടറിയുമായ ബാലു മറക്കാത്തുവിന് കൂട്ടായ്മ യാത്രയയപ്പ് നൽകി. 17 വർഷമായി ബഹ്റൈൻ പ്രവാസിയായിരുന്നു ബാലു മറക്കാത്തുവിന് കൂട്ടായ്മ രക്ഷാധികാരി മനോഹരൻ പാവറട്ടി മൊമെന്റോ നൽകി. കൂട്ടായ്മ പ്രസിഡന്റ് യുസുഫ് അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടായ്മയിലെ സജീവാംഗവും, ബഹ്റൈൻ കേരള സമാജം സംഘടിപ്പിച്ച നാടക രചന മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഫിറോസ് തിരുവത്രയെ ആദരിക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി സുഹൈൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ അഭിലാഷ്, വൈശാഖ്, ഫഹദ് എന്നിവർ പങ്കെടുത്തു.