തിരുവോണ ദിനത്തിൽ ഓണക്കോടിയും ഓണസദ്യയും നൽകി ഐ.വൈ.സി.സി
മനാമ: കോവിഡ് 19 ന്റെ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ബഹ്‌റൈനിലെ പ്രവാസികൾക്ക് ഓണസദ്യ നൽകിയതായും നാട്ടിൽ തെരുവിൽ ജീവിക്കുന്ന സഹോദരന്മാർക്ക് ഓണക്കോടി നൽകിയതായും ഐ.വൈ.സി.സി ബഹ്‌റൈൻ ഭാരവാഹികൾ അറിയിച്ചു.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്വാല ഫൗണ്ടേഷൻ ആണ് നാട്ടിൽ ഐ.വൈ.സി.സി ബഹ്‌റൈന് വേണ്ടി ഓണാക്കോടി വിതരണം നടത്തിയത്. ബഹ്‌റൈനിൽ നടന്ന ഓണസദ്യ വിതരണത്തിന് ഭാരവാഹികളായ അനസ് റഹിം, മണിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.

