ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ എട്ടുനോന്പ് പെരുന്നാളിന് കൊടിയേറി
മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ കുർബാനയോടെ എട്ടുനോന്പ്് പെരുന്നാളിന് തുടക്കം കുറിച്ചു. കുർബാനാനന്തരം ഇടവക വികാരി ഫാ. റോജൻ രാജൻ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയർത്തി. ഇന്നലെ ഇടവക മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ കൂറിലോസ് വചന പ്രഘോഷണം നടത്തി. ഇന്ന് വൈകുന്നേരം സന്ധ്യാ നമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവക്ക് ശേഷം എട്ട് മണിക്ക് റവ. ഫാ. കുര്യൻ മാത്യു വടക്കേപ്പറന്പിൽ വചന പ്രഘോഷണം നടത്തും.
വരുന്ന ദിവസങ്ങളിൽ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മോർ പീലക്സീനോസ്, റവ.ഫാ. നോബിൻ തോമസ്, റവ.ഫാ. കുര്യൻ പുരയിടം, റവ. ഫാ. റെജി ചവർപണാൽ, വയനാട് എന്നിവരും വചന പ്രഘോഷണങ്ങൾ നടത്തും.
സെപ്തംബർ 7ന് തിങ്കളാഴ്ച്ച പെരുന്നാളിന്റെ കൊടിയിറക്ക് നടക്കും. എട്ടുനോന്പിനോട് അനുബന്ധിച്ചു എല്ലാ ശുശ്രൂഷകളും യൂ ട്യൂബിൽ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

