പാർപ്പിട മേഖലകളിൽ രാത്രി 9 മണിക്ക് ശേഷം നിർമാണ പ്രവർത്തനങ്ങൾ വിലക്കണം: ബഹ്റൈൻ സതേൺ മുൻസിപ്പൽ കൗൺസിൽ അംഗം


പ്രദീപ് പുറവങ്കര

മനാമ: പാർപ്പിട മേഖലകൾക്ക് സമീപമുള്ള നിർമാണ പ്രവർത്തനങ്ങൾ രാത്രി 9 മണിയോടെ അവസാനിപ്പിക്കണമെന്ന് സതേൺ മുൻസിപ്പൽ കൗൺസിൽ അംഗം അഹമ്മദ് അൽ അബ്ദുള്ള ആവശ്യപ്പെട്ടു. രാത്രി വൈകിയും പുലർച്ചെ വരെയും നിർമാണ ജോലികൾ തുടരുന്നത് മൂലം ജനങ്ങളുടെ ഉറക്കവും സമാധാന അന്തരീക്ഷവും നഷ്ടപ്പെടുന്നുവെന്ന പരാതികളെ തുടർന്നാണ് ഈ ആവശ്യം.

കരാറുകാരും ബന്ധപ്പെട്ട സേവന ബോഡികളും പാർപ്പിട മേഖലകളിൽ കൃത്യമായ തൊഴിൽ സമയം നിശ്ചയിക്കണം. ബ്ലോക്ക് 915-ലെ നൂൺ സ്ട്രീറ്റിൽ രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെ നിർമാണ ജോലികൾ നടക്കുന്നതായി അടുത്തിടെ വ്യാപക പരാതി ഉയർന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

വേനൽക്കാലത്ത് ഉച്ചസമയത്തെ ജോലി വിലക്ക് കാരണം കരാറുകാർ ജോലി സമയം രാത്രിയിലേക്ക് മാറ്റുന്നത് മനസ്സിലാക്കാം. എന്നാൽ ഇതിന്റെ ബുദ്ധിമുട്ടുകൾ രാത്രിയിൽ ജനങ്ങൾ സഹിക്കേണ്ടി വരരുത്. വ്യവസായ/വാണിജ്യ മേഖലകളിൽ നിന്ന് വ്യത്യസ്തമായി പാർപ്പിട മേഖലകളിലെ ജനങ്ങളുടെ വിശ്രമത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

റോഡ്, പൊതുമരാമത്ത് പണികൾ സമയബന്ധിതമായി തീർക്കേണ്ടതുണ്ടെങ്കിലും അത് ജനങ്ങളുടെ ഉറക്കത്തെയും കുടുംബജീവിതത്തെയും ബാധിച്ചുകൊണ്ടാകരുത്. പരാതികൾ ഉയർന്ന ശേഷം നടപടിയെടുക്കുന്നതിന് പകരം പദ്ധതികൾ തയ്യാറാക്കുമ്പോൾ തന്നെ രാത്രികാല ബഹളം ഒഴിവാക്കാനുള്ള നിയമങ്ങൾ ഉൾപ്പെടുത്തണമെന്ന് അഹമ്മദ് അൽ അബ്ദുള്ള കൂട്ടിച്ചേർത്തു.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed