നൂ­റ്റി­ അന്പത് പേ­ർ­ക്ക് ഭക്ഷണമെ­ത്തി­ച്ച് ഹോ­പ്പ് ബഹ്‌റൈൻ ഓണം ആഘോ­ഷി­ച്ചു­


മനാമ: കോവിഡ് പശ്ചാത്തലത്തിൽ ദുരിതത്തിലായ തുച്ഛ വേതനക്കാരായ നൂറ്റി അൻപത്  ക്ലീനിംഗ് തൊഴിലാളികൾക്ക് ഹോപ്പ് ബഹ്റൈൻ ഓണസദ്യ നൽകി. തിരുവോണ ദിവസം സൽമാനിയ, അദ്ലിയ, മനാമ എന്നിവിടങ്ങളിലെ തൊഴിലിടങ്ങളിലാണ് സദ്യ ഒരുക്കിയത്. ഇതിൽ ഉൾപ്പെട്ട ഒരു ക്യാന്പിൽ രണ്ട് തവണകളായി ഓരോ മാസത്തേക്കുള്ള ഡ്രൈ റേഷനും ഹോപ്പ് പ്രവർത്തകർ എത്തിച്ച് നൽകിയിരുന്നു.  

ജയേഷ് കുറുപ്പ്, അശോകൻ താമരക്കുളം, സിബിൻ സലിം, ഗിരീഷ് ജി. പിള്ളൈ, റിഷിൻ വി.എം, ഷാജി ഇളന്പലായി തുടങ്ങിയവർ നേതൃത്വം കൊടുത്തു. ആറ് മാസമായി ജോലിയില്ലാതെ വെറും കൈയോടെ നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന കൊല്ലം സ്വദേശികളായ രണ്ട് പേർക്ക് ഗൾഫ് കിറ്റും യാത്രയ്ക്കാവശ്യമായ സാന്പത്തിക സഹായവും നൽകാനും തിരുവോണദിവസം ഹോപ്പിന് സാധിച്ചിരുന്നു.

ജോലിയില്ലാതെ ഭക്ഷണ ത്തിനുപോലും ബുദ്ധിമുട്ടിയിരുന്ന കണ്ണൂർ സ്വദേശിയുടെ അവസ്ഥ നാട്ടിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചതിനെത്തുടർന്ന് ഒരുമാസത്തേയ്ക്ക് ആവശ്യമായ സാധനങ്ങളുടെ കിറ്റും ഹോപ്പ് പ്രവർത്തകർ എത്തിച്ചു. ഇത് കൂടാതെ ഓണതുന്പികൾ 2020 എന്ന പേരിൽ ഓണപ്പുടവയണിഞ്ഞ കുട്ടികളുടെ ഫോട്ടോ കോണ്ടെസ്റ്റും ഇവർ നടത്തിയിരുന്നു. ജോഷി നെടുവേലിൽ, ഗിരീഷ് ജി. പിള്ളൈ, ജാക്‌സ് മാത്യു തുടങ്ങിയവരുടെ നേതൃത്തിലുള്ള ടീമാണ് ഇതിനായി പ്രവർത്തിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed