ഉയരുന്ന ആശങ്ക; രാജ്യത്ത് 24 മണിക്കൂറിനിടെ 83,883 കോവിഡ് രോഗികൾ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും വലിയ വർധനവാണിത്. 1,043 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 38,53,407 ആയി. മരണ സംഖ്യ 67,376 ആയി ഉയർന്നു. നിലവിൽ 8,15,538 പേരാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. 29,70,493 പേർ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

