രണ്ട് വൃക്കകളും തകരാറിലായ ബഹ്റൈൻ പ്രവാസി സഹായം തേടുന്നു
മനാമ: 24 വയസിൽ പ്രവാസം സ്വീകരിച്ചു ബഹ്‌റൈനിലെത്തിയ കാസർഗോഡ് ജില്ലയിലെ പൊവ്വൽ സ്വദേശിയായ സിനാനൊപ്പം ചിറകടിച്ചു പറന്നത് അദേഹത്തിന്റെ നിർധന കുടുംബത്തിന്റെ ചെറിയ സ്വപ്‌നങ്ങൾ കൂടിയായിരുന്നു. മനാമ സെൻട്രൽ മാർക്കറ്റിൽ തുച്ഛമായ ശന്പളത്തിൽ ജോലി ആരംഭിച്ചപ്പോഴും ഈ ചെറുപ്പക്കാരന്റെ ആഗ്രഹം രോഗികളായ മാതാപിതാക്കളും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ആ സ്വപ്നങ്ങളിൽ ചിലതെങ്കിലും പൂർത്തീകരിക്കണം എന്ന് തന്നെയായിരുന്നു. എന്നാൽ വിധി ഇദ്ദേഹത്തിന്റെ കാര്യത്തിൽ വില്ലനായി.
രണ്ടും വൃക്കയും തകരാറിലായ ബഹ്റൈൻ പ്രവാസി സിനാൻ സഹായഹസ്തം തേടുന്നു. കോവിഡ് കാലഘട്ടത്തിൽ നാം എല്ലാവരും തന്നെ പ്രതിസന്ധിയിലാണെങ്കിലും, ചെറിയൊരു കരുതൽ സിനാന് വേണ്ടി മാറ്റിവെക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. രോഗികളും നിരാലംബരുമായി നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായഹസ്തവുമായി എത്തിയവരാണ് ബഹ്റൈനിലെ പ്രവാസി സമൂഹം. അത്തരമൊരു കാരുണ്യം സ്പർശത്തിന് മാത്രമേ ബഹ്റൈൻ പ്രവാസിയായ സിനാനെ തിരികെകൊണ്ടുവരാൻ സാധിക്കൂ.
ഇത്തരം ഒരു സാഹചര്യത്തിലാണ് സിനാന് വേണ്ടി സുമനസ്‌ക്കർ രംഗത്ത് വന്നിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കും മരുന്നുകൾക്കും ഇതര ആവശ്യങ്ങൾക്കും ഭീമമായ സംഖ്യ വേണ്ടി വരും . നിലവിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്താണ് സിനാന്റെ ജീവൻ പിടിച്ചുനിർത്തുന്നത്. കെ.എം.സി.സി കാസർഗോഡ് ജില്ല സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ സിനാന് വേണ്ടി സംസ്ഥാന- ജില്ല -ഏരിയ ഭാരവാഹികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മുഖ്യ രക്ഷാധികാരിയായി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാനെയും ചെയർമാനായി
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ടയെയും കൺവീനർ ആയി റഹീം ഉപ്പളയും തിരഞ്ഞെടുത്തു.
സിനാന്റെ കുടുംബത്തിന് നേരിട്ട് സഹായം നൽകാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയ അക്കൗണ്ടിലേക്ക് ആണ് പണം അയക്കേണ്ടത്. അഭ്യർത്ഥിക്കുന്നു.
Abdul Rahiman PA
AK Mohammed Yousuf
Kambraj Bathisha
A/c:- 3841666256
IFSC:- CBIN 0283191
Central bank of india
Kasaragod, Kerala
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
ഷാഫി പാറക്കട്ട 39464958
അഷ്‌റഫ് മഞ്ചേശ്വരം 33779332
സലിം തളങ്കര 39830482
റിയാസ് പട്ട്ള 33706626

