ബഹ്‌റൈനിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 50000 കവിഞ്ഞു


മനാമ: ബഹ്‌റൈനിൽ ഇന്നലെ 357 പേർക്ക് കൂടി കോവിഡ് ബാധിച്ചതോടെ രാജ്യത്തു കോവിഡ് പിടിപെട്ടവരുടെ എണ്ണം 50, 000 കവിഞ്ഞു. ഇന്നലെ അസുഖം ബാധിച്ചവരിൽ 117 പേർ വിദേശികൾ ആണ്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 50076 ആയി. ഇന്നലെ 362 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 46673 ആയി. 3217 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 32 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 85 വയസ്സ് പ്രായമുള്ള സ്വദേശി വനിത കോവിഡ് ബാധ കാരണം മരണപെട്ടു. ഇതോടെ  ആകെ മരണസംഖ്യ 186 ആയി.  ഇന്നലെ 9584 പേരിൽ കൂടി പരിശോധനകൾ നടന്നത്തോടെ ആകെ പരിശോധനകളുടെ എണ്ണം 1,058,509 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed