തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കന്പനിക്ക് നൽകുന്നതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്ര നടപടി േസ്റ്റ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനത്തിൽ സർക്കാർ വീണ്ടും നിയമ നടപടികൾക്ക് തയ്യാറാവുകയാണ്.
നിലവിൽ കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് നൽകിയ തീരുമാനം േസ്റ്റ ചെയ്യണമെന്നാണ് ഹർജി. വിമാനത്താവളം സ്വകാര്യവൽകരിക്കുന്നതിനെതിരെ സർക്കാർ നേരത്തെ നൽകിയ അപ്പീലിൽ പുതിയ ഉപഹർജിയാണ് സമർപ്പിച്ചിരിക്കുന്നത്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
വിമാനത്താവളം നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ നിയമസഭ പ്രമേയം പാസാക്കുന്നതിന് ഇന്നലെ തീരുമാനമായിരുന്നു. മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. വിമാനത്താവളം വിട്ടുനൽകേണ്ടതില്ലെന്ന് യോഗത്തിൽ പൊതു വികാരം ഉയർന്നു. കേസിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.

