ലഭിച്ച ഭാഗ്യം ജീവനക്കാർക്ക് പങ്കിട്ട് ബഹ്റൈൻ മലയാളി


മനാമ : കോവിഡ് കാലത്ത് നിനച്ചിരിക്കാതെ ഭാഗ്യം കൈവെള്ളയിലെത്തിയപ്പോൾ അത് സ്വന്തമായി ഉപയോഗിക്കുന്നതിന് പകരം തന്റെ കൂടെ ജോലിചെയ്യുന്നവരിൽ വീതം വെച്ച് ശ്രദ്ധനേടുകയാണ് ബഹ്റൈൻ മലയാളിയായ മുജീബ് അടാട്ടിൽ. മലപ്പുറം കോട്ടക്കൽ സ്വദേശിയും, ബഹ്റൈനിലെ അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് ഉടമയുമായ മുജീബിന് ബിബികെ ബാങ്ക് നടത്തിവരുന്ന പ്രതിമാസ നറുക്കെടുപ്പിലാണ് പതിനായിരം ബഹ്റൈൻ ദിനാർ ( ഏകദേശം പത്തൊന്പതര ലക്ഷം രൂപ) സമ്മാനമായി ലഭിച്ചത്.

ആഗസ്റ്റ് മാസത്തിലെ നറുക്കെടുപ്പിൽ വിജയിച്ച അഞ്ച് പേരിൽ ഒരാളാണ് മുജീബ്. മറ്റ് നാല് പേർ ബഹ്റൈനി സ്വദേശികളാണ്. സമ്മാനം ലഭിച്ചപ്പോൾ അത് സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാർക്കും പങ്കിടണമെന്ന മുജീബിന്റെ തീരുമാനത്തിനൊപ്പം ഭാര്യയും അഞ്ച് മക്കളും ഒപ്പം നിന്നു. 137 പേർക്കാണ് സമ്മാന തുക വീതം വെച്ചത്. ജീവനക്കാരുടെ അദ്ധ്വാനമാണ് സ്ഥാപനത്തിന്റെയും തന്റെയും വളർച്ചയ്ക്ക് പിന്നില്ലെന്നും അവർക്ക് തനിക്ക് ലഭിച്ച ഭാഗ്യം പങ്ക് വെക്കുന്നതിൽ സന്തോഷം മാത്രമേയുള്ളൂവെന്നും മുജീബ് അടാട്ടിൽ ഫോർ പിഎമിനോട് പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed