ബഹ്റൈനിൽ ആകെ­ പരി­ശോ­ധനകളു­ടെ­ എണ്ണം പത്ത് ലക്ഷം കടന്നു­; വാ­ക്സി­നേ­ഷൻ പരീ­ക്ഷണം ഊർ­ജ്ജി­തം


മനാമ: ആകെ ജനസംഖ്യയിൽ പത്ത് ലക്ഷം പേരുടെ കോവിഡ് പരിശോധനകൾ നടത്തി ബഹ്റൈൻ. ഇന്നലെ 9647 പരിശോധനകൾ കൂടി നടന്നതോടെ 1,000,787 പേരിലാണ് ആകെ കോവി‍ഡ് പരിശോധനകൾ നടന്നിരിക്കുന്നത്. ആയിരത്തിൽ 675 പേരെയാണ് ഇത് പ്രകാരം പരിശോധിച്ചിരിക്കുന്നത്. ആകെ പരിശോധനകളിൽ 4.8 ശതമാനം മാത്രമാണ് പോസിറ്റീവ് കേസുകൾ.

അതേസമയം ഇന്ന് വൈകുന്നേരം ബഹ്റൈൻ സമയം മൂന്ന് മണി വരെയുള്ള വിവരപ്രകാരം രാജ്യത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. 61 വയസ്സ് പ്രായമുള്ള വിദേശിയാണ് ഇന്ന് മരിച്ചത്. ഇന്നലെ രാത്രിയോടെ മൂന്ന് മരണങ്ങൾ കൂടി സ്ഥിരീകരിച്ചിരുന്നു. 54, 68 വയസ്സ് പ്രായമുള്ള സ്വദേശികളും, 70 വയസ്സ് പ്രായമുള്ള വിദേശിയുമാണ് ഇന്നലെ മരിച്ചത്.  ഇതോടെ ആകെ മരണ സംഖ്യ 179 ആയി.  ഇന്നലെ 369 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 134 പേർ വിദേശികളാണ്. 

അതേസമയം 357 പേർക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 44278 ആയി. 92.2 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. 3493 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 38പേരാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്. അതേസമയം രാജ്യത്ത് ആരംഭിച്ചിരിക്കുന്ന കോവിഡ് വാക്സിനേഷൻ പരീക്ഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നതെന്നും ആരോഗ്യമന്ത്രാലയ അധികൃതർ അറിയിച്ചു. 

പരീക്ഷണം പ്രഖ്യാപ്പിച്ച് 48 മണിക്കൂറിനുള്ളിൽ തന്നെ 2220 പേരാണ് സ്വമനസാലെ ഇതിനായി റെജിസ്റ്റർ ചെയ്തത്. മനുഷ്യത്വത്തിന് വേണ്ടിയുള്ള സന്നദ്ധപ്രവർത്തനം എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ പരീക്ഷണത്തിൽ ആരോഗ്യമുള്ളതും, 18 വയസ്സിന് മുകളിൽ പ്രായമുള്ളതുമായ വ്യക്തികൾക്ക് പങ്കെടുക്കാവുന്നതാണ്. ബഹ്റൈൻ എക്സിബിഷൻ സെന്ററിൽ വെച്ചാണ് വാക്സിനേഷൻ നൽകുന്നത്. ആറായിരം പേർക്കാണ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed