കേ­രളത്തിൽ ഇന്ന് 1968 പേ​​­​​ർ​­ക്ക് കോ­വിഡ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രണ്ടായിരത്തിനരികെ കോവിഡ് രോഗികൾ. 1968 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ‍ 71 പേർ‍ വിദേശ രാജ്യങ്ങളിൽ‍ നിന്നും 109 പേർ‍ മറ്റ് സംസ്ഥാനങ്ങളിൽ‍ നിന്നും എത്തിയവരാണ്. 1,737 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ‍ 100 പേരുടെ സന്പർ‍ക്ക ഉറവിടം വ്യക്തമല്ല.  ഒൻപത് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മോഹനന്‍ (68), തിരുവനന്തപുരം വെട്ടൂർ‍ സ്വദേശി മഹദ് (48), ഓഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം വെള്ളുമണ്ണടി സ്വദേശി ബഷീർ‍ (44), തിരുവനന്തപുരം മെഡിക്കൽ‍ കോളേജ് നവരംഗം ലെയിൻ‍ സ്വദേശി രാജന്‍ (84), തിരുവനന്തപുരം കവടിയാർ‍ സ്വദേശി കൃഷ്ണൻകുട്ടി നായർ‍ (73), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ലോറൻസ് (69). ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മോഹന കുമാരൻ‍ നായർ‍ (58), തിരുവനന്തപുരം പുതുകുറിച്ചി സ്വദേശിനി മേർ‍ഷലി (75), തിരുവനന്തപുരം പൂജപ്പുര സ്വദേശി മണികണ്ഠൻ (72) എന്നിവരുടെ പരിശോധനാഫലം കോവിഡ്−19 മൂലമാണെന്ന് എൻ.ഐ.വി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 191 ആയി. 

48 ആരോഗ്യ പ്രവർ‍ത്തകർ‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 18,123 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,828 പേർ‍ ഇതുവരെ കോവിഡിൽ‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,73,189 പേരാണ് ഇപ്പോൾ‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ‍ 1,58,543 പേർ‍ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ‍ ക്വാറന്‍റൈനിലും 14,646 പേർ‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2198 പേരെയാണ് ഇന്ന്ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. 

അതേസമയം പരിശോധനയും വർ‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ24 മണിക്കൂറിനിടെ 37,010 സാന്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 13,12,992 സാന്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. പോസിറ്റീവ് കേസുകൾ ജില്ലതിരിച്ച്:  തിരുവനന്തപുരം− 429, കൊല്ലം −86, പത്തനംതിട്ട− 119, ആലപ്പുഴ −198, കോട്ടയം−124, ഇടുക്കി−35, എറണാകുളം −150,  തൃശൂർ− 72, പാലക്കാട്− 65, മലപ്പുറം− 356 കോഴിക്കോട്− 130, വയനാട്− 35, കണ്ണൂർ− 78, കാസർഗോഡ്−91.

You might also like

  • Lulu Exchange
  • Straight Forward

Most Viewed