ബഹ്റൈൻ മലയാളി നാട്ടിൽ നിര്യാതനായി
മനാമ: ബഹ്റൈനിൽ ജോലി ചെയ്തു വന്നിരുന്ന പത്തനംതിട്ട കുളനട ഉള്ളന്നൂർ സ്വദേശി ലൈജു വർഗീസ് ഹൃദയാഘാതം കാരണം നാട്ടിൽ നിര്യാതനായി. മാർച്ച് മാസമായിരുന്നു ഇദ്ദേഹം നാട്ടിലെത്തിയിരുന്നത്. 43 വയസാണ് പ്രായം. മരണവിവരണം അറിഞ്ഞ് ഭാര്യ ഷെറിൻ ലൈജു, മക്കൾ ഒലീന, ഹന്നാ, ജോഹൻ എന്നിവർ ബഹ്റൈനിൽ നിന്ന് നാട്ടിലെത്തിയതായി സുഹൃത്തുക്കൾ അറിയിച്ചു.

