ലഷ്കർ ഭീകരർ കാശ്്മീരിലേക്ക് നുഴഞ്ഞു കയറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: ലഷ്കർ ഭീകരർ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞു കയറാൻ പദ്ധതിയിടുന്നതായി ഇന്‍റലിജൻസ് റിപ്പോർട്ട്. ശൈത്യകാലത്ത് നിയന്ത്രണരേഖ വഴി പാകിസ്ഥാനിൽ നിന്ന് ലഷ്കർ ഇ തൊയ്ബ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്. ആറ് പേർ അടങ്ങുന്ന രണ്ട് സംഘങ്ങളാണ് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്. മുന്നറിയിപ്പുകളെ തുടർന്ന് നിയന്ത്രണരേഖയിൽ ജാഗ്രത വർദ്‍ധിപ്പിച്ചിട്ടുണ്ട്.
കാശ്്മീരിലെ സുരക്ഷയും വർദ്‍ധിപ്പിക്കാൻ നിർദ്ദേശമുണ്ട്. ഭിംഭെർ ഗാലി, പൂഞ്ച് എന്നീ സെക്ടറുകൾ വഴിയാകും ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തുകയെന്നാണ് റിപ്പോർട്ട്. ഭീകരർക്ക് പിന്തുണ നൽകാനും നുഴഞ്ഞുകയറ്റം എളുപ്പമാക്കുന്നതിനുമായും പാക് സൈന്യം നിയന്ത്രണരേഖയിലെ ബി.എസ്.എഫ് പോസ്റ്റുകൾക്ക് നേരെ ആക്രമണംനടത്തിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. സുരക്ഷാ സേനയേയും ഇവർ ലക്ഷ്യം വെയ്ക്കുന്നുതായി റിപ്പോർട്ടുകൾ ഉണ്ട്.

