പി.പി.എം കുനിങ്ങാട് അനുസ്മരണം സംഘടിപ്പിച്ചു


മനാമ: കെ.എം.സി.സി ബഹ്‌റൈന്റെ മുൻ സംസ്ഥാന പ്രസിഡണ്ടും,  സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന പരേതനായ പി.പി.എം കുനിങ്ങാടിന്റെ ഒന്നാം ഓർമ്മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.പി.എം കുനിങ്ങാട് അുസ്മരണം സംഘടിപ്പിച്ചു. സൂം വഴി നടന്ന ഓൺലൈൻ ‍‍ സംഗമം കെ.എം ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ എന്ന് പറഞ്ഞാൽ തന്റെ ഓർമയിൽ എന്നും ആദ്യം ഓടിയെത്തുന്നത് പിപിഎം കുനിങ്ങാട് എന്ന വ്യക്തിയും അദ്ദേഹത്തിന്റെ സ്നേഹവുമാണന്ന് കെഎം ഷാജി അനുസ്മരിച്ചു. പ്രവാസത്തിന്റെ ഏറ്റവും ദുരിതപൂർണമായ കാലത്ത് അദ്ദേഹം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വാക്കുകൾക്കതീതമാണെന്നും തന്റെ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞ അദ്ദേഹം കൊവിഡ് കാലത്തെ കെഎംസിസിയുടെ ഇടപെടലുകളെയും ഷാജി പ്രശംസിച്ചു. കുട്ടുസ മുണ്ടേരി, എസ്.വി ജലീൽ, സി.കെ അബ്ദുറഹ്മാൻ‍, ടി. അന്തുമാൻ‍, ആലിയ ഹമീദ് ഹാജി, അലി കൊയിലാണ്ടി, ടി.പി മുഹമ്മദ് അലി, യൂസഫ് കൊയിലാണ്ടി, പി പി എ  റഹ്‌മാൻ  തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സ്വാഗതവും ഗഫൂർ കയ്പമംഗലം നന്ദിയും പറഞ്ഞു. മുസ്തഫ കെ.പി, ഷാഫി പാറക്കട്ട,  എ.പി  ഫൈസൽ, ഒ.കെ കാസിം, എം.എ റഹ്‌മാൻതുടങ്ങിയ ഭാരവാഹികൾ പരിപാടികൾക്ക്  നേതൃത്വം നൽകി. മൻസൂർ പി.വി  സൂം നിയന്ത്രിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed