കേരള കാത്തോലിക് അസോസിയേഷന് പുതിയ സാരഥികൾ
മനാമ: ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ കേരള കാത്തോലിക് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റോയ് സി ആന്റണി പ്രസിഡണ്ടായും, വിനു ക്രിസ്റ്റി ജനറൽ സെക്രട്ടറിയായും, നിക്സൺ വർഗീസ് ട്രഷറർ ആയുമുള്ള കമ്മിറ്റിയിൽ ജോഷി വിതയത്തിൽ (വൈസ് പ്രസിഡണ്ട്), ജിൻസൺ പുതുശ്ശേരി (അസിസ്റ്റന്റ് ജനറൽ സെക്രട്ടറി), ക്രിസ്റ്റോ ജോസഫ് (മെന്പർഷിപ് സെക്രട്ടറി),ജോബി ജോസ് (എന്റർടൈൻമെന്റ് സെക്രട്ടറി), അശോക് മാത്യു (അസിസ്റ്റന്റ് ട്രെഷറർ),വിനോദ് ഡാനിയേൽ (സ്പോർട്സ് സെക്രട്ടറി ), സോയ് പോൾ തൈക്കാട്ടിൽ (ലോഞ്ച് സെക്രട്ടറി) എന്നിവരാണ് മറ്റംഗങ്ങൾ.
ഇന്റേർണൽ ഓഡിറ്റർമാരായി ഫ്രാൻസിസ് കൈതാരത്തിനെയും, ആന്റണി റോഷിനെയും തെരഞ്ഞെടുത്തു. മുഖ്യ വരണാധികാരി കെ വിൽസൺ, കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു തെരഞ്ഞെടുപ്പു പ്രകിയകൾ നിയന്ത്രിച്ചു.നിലവിലുള്ള സാഹചര്യത്തിൽ ഓൺലൈൻ പ്രോഗ്രാമുകളി ലും കെസിഎ സജീവമാകു മെന്ന് ഭാരവാഹികൾ അറിയിച്ചു.

