നിയതം: ചിത്രീകരണം ആരംഭിച്ചു


മനാമ: ബഹ്റൈൻ കേരളീയ സമാജം സിനിമ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാൽപ്പതു മിനിറ്റ് ദൈർഘ്യമുള്ള “ നിയതം “ എന്ന ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. രാജേഷ് സോമൻ കഥയും ർതിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പൂജ⊇സമാജം പ്രസിഡണ്ട്‌  പി.വി. രാധാകൃഷ്ണപിള്ള ഭദ്ര ദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സമാജം സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി പ്രദീപ് പത്തേരി, സിനിമ സംവിധായകനും, ഛായാഗ്രാഹകനുമായ അജിത് നായർ, രാജേഷ് സോമൻ, സമാജം സിനിമ ക്ലബ്‌ കൺവീനർ രെമു രമേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. 

കൊറോണ പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് ഏറിയ അവസ്ഥകളിലൂടെ കടന്നുപോയ ഒരു കൂട്ടം സാധാരണ മനുഷ്യരുടെ അനുഭവങ്ങൾ,⊇സമകാലീന പ്രശ്നങ്ങളും കുടുംബ പശ്ചാത്തലങ്ങളും കോർത്തിണക്കികൊണ്ട് അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരിക്കുമെന്നു അണിയറ ശിൽപികൾ പറഞ്ഞു. ജീവൻ പദ്മനാഭൻ ഛായാഗ്രഹണവും സച്ചിൻ സത്യ എഡിറ്റിങ്ങും, വിനേഷ് മണി പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. വിജയൻ കല്ലാച്ചി രചനയും, സംവിധാനവും നിർവ്വഹിച്ച ഇതിലെ ഗാനം ആലപിച്ചത് ബഹ്‌റൈനിലെ ശ്രദ്ധേയ ഗായകനായ ഉണ്ണികൃഷ്ണൻ ആണ്. 

ഈ ചിത്രത്തിന്റെ മറ്റു അണിയറ ശിൽപ്പികൾ ക്രീയേറ്റീവ് ഡയറക്ടർ അച്ചു അരുൺരാജ്, കലാ സംവിധാനം സുരേഷ് അയ്യന്പിള്ളി,⊇ ചമയം സജീവൻ കണ്ണപുരം എന്നിവരാണ്. ഹരി ശങ്കർ, പ്രജീഷ് ബാല, എന്നിവർ സഹ സംവിധായകർ ആയും, അർഷാദ്, ഉണ്ണി എന്നിവർ ടെക്നീക്കൽ സപ്പോർട്ടേഴ്‌സ് ആയും ഈ ചിത്രത്തോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. 

ബഹ്റൈനിൽ കലാരംഗത്ത് പ്രവർത്തിക്കുന്ന മനോഹരൻ പാവറട്ടി, വിനോദ് അലിയത്ത്, ബിനോജ് ബാലൻ, ജയ രവികുമാർ, സൗമ്യ സജിത്ത്, മുസ്തഫ ആദൂർ, ശരത് ജി, ഉണ്ണി, എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ, അവരെ കൂടാതെ സുവിത രാകേഷ്, ലളിത ധർമരാജൻ, ഗണേഷ് കൂരാറ, രാകേഷ് രാജപ്പൻ, ഹനീഫ് മുക്കത്ത് തുടങ്ങിയവരും വേഷമിടുന്നുണ്ട്. നവംബർ ആദ്യവാരം റിലീസിംഗിനായി തയ്യാറെടുക്കുന്ന “ നിയതം “ ബഹ്റൈനിലെ വിവിധ ലൊക്കേഷനുകളിലായിട്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed