രാജീവൻ കുടുംബ സഹായ നിധി കൈമാറി
മനാമ: ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരണമടയുകയും കോവിഡ് പാശ്ചാത്തലത്തിൽ ബഹ്റൈനിൽ തന്നെ സംസ്കരിക്കുകയും ചെയ്ത, വടകര ഒഞ്ചിയം എടക്കണ്ടി കുന്നുമ്മൽ ചിറയിൽ താഴ രാജീവൻ്റെ നിരാലംബരായ കുടുംബത്തെ സഹായിക്കാൻ ബഹ്റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയ വേദി അംഗങ്ങളിൽ നിന്ന് സമാഹരിച്ച സംഖ്യ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി.കവിത രാജീവൻ്റെ ഭാര്യ പ്രിയയ്ക്ക് കൈമാറി. ചടങ്ങിൽ വടകര സഹൃദയ വേദിയെ പ്രതിനിധീകരിച്ച് എം.സി പവിത്രൻ, ടി.പി ഗിരീഷ്, പി.എം.രജീഷ് എന്നിവരും സന്നിഹിതരായിരുന്നു.

