ബ്ലോക്ക് 338 ശുചീകരിച്ച് ആരോഗ്യപ്രവർത്തകർ


മനാമ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഇടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ കാപ്പിറ്റൽ ഗവർണറേറ്റ് അധികൃതർ അദ്ലിയയിലെ ബ്ലോക്ക് 338ൽ കഴിഞ്ഞദിവസം സമാനമായ പ്രവർത്തനങ്ങൾ നടത്തി. കാപ്പിറ്റൽ ഗവർണറേറ്റ് സോഷ്യൽ പ്രോഗ്രാംസ് ആന്റ് കമ്മ്യൂണിറ്റി  അഫെയേർസ് ഡയറക്ടർ ഷെയ്ഖ് ഇസാ ബിൻ അലി അൽ ഖലീഫയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രവർത്തനങ്ങൾ നടന്നത്. 35 പേരടങ്ങിയ ശബാബ് അൽ നയീം ടീമാണ് ഈ പ്രദേശം ശുചീകരിച്ചത്.

നേരത്തേ ജിദ്ദാലി, ജുഫൈർ, ഉമൽഹസം എന്നിവിടങ്ങളിലും ഇവർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 

You might also like

  • NEC

Most Viewed