കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സഹായഹസ്തം: നിലന്പൂർ സ്വദേശിനി നാട്ടിലേക്ക്


മനാമ: നാല് വർഷത്തോളമായി ബഹ്റൈനിൽ വീട്ടു ജോലി ചെയ്ത് വരികയായിരുന്ന നിലന്പൂർ സ്വദേശിനി കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സഹായത്തോടെ നാട്ടിലേക്ക്. മൂന്ന്  മാസക്കാലമായി അസുഖ ബാധിതയായും ജോലിയില്ലാതെയും കഷ്ടത അനുഭവിക്കുകയായിരുന്ന ഇവരെ അന്നു മുതൽ കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റും മരുന്നും കൃത്യമായി എത്തിച്ചു കൊടുത്തും, ചികിത്സക്ക് ഹോസ്പിറ്റലിൽ എത്തിച്ചും, മറ്റു സഹായങ്ങൾ ചെയ്തു വരികയായിരുന്നു.

അസുഖത്തിന് ശമനം ഇല്ലാത്തതിനാൽ നാട്ടിൽ പോകണം എന്ന് ആവശ്യപെട്ടപ്പോൾ കെ.എം.സി.സി മലപ്പുറം ജില്ലാ കമിറ്റി ഫ്ലൈറ്റ്  ടിക്കറ്റും മറ്റു സഹായങ്ങളും നൽകി യാത്ര അയച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed