ടീൻ ഇന്ത്യ മുഹറഖ് ഏരിയ വിജയികളെ പ്രഖ്യാപിച്ചു


മനാമ: ടീൻ ഇന്ത്യ മുഹറഖ് ഏരിയ കൗമാര വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പ്രശ്നോത്തരി വിജയികളെ പ്രഖ്യാപിച്ചു. ഫിദ ഫിറോസ്, ശഹ്ജാസ് സലീം, മുബഷിർ അബ്ദുൽ മജീദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മഹ്സൂം അബ്ദുൽകരീം, അജ്മിയ അൻസാർ, മർയം ഫസൽ, മുഹമ്മദ് ഇഹ്തിശാം, റിൻസ സൈനബ്, ഫഹദ് നാസർ എന്നിവർ പ്രോത്സാഹനസമ്മാനത്തിനർഹരായി. ടീൻ ഇന്ത്യ കോ ഓർഡിനേറ്റർ സമീറ നൗഷാദ്, ഫ്രന്റ്സ് ബഹ്‌റൈൻ ഏരിയ ഓർഗനൈസർ ഷബീറ മൂസ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. വിജയികളെ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് ജമാൽ നദ് വി, ടീൻ ഇന്ത്യ ബഹ്റൈൻ കോ ഓർഡിനേറ്റർ മുഹമ്മദ് ഷാജി എന്നിവർ അനുമോദിച്ചു.

You might also like

Most Viewed