കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റിക് 500 ദിനാറിന്റെ ഭക്ഷണ കിറ്റ് നൽകി ബഹ്‌റൈൻ വനിത

മനാമ: കോവിഡ് പശ്ചാത്തലത്തിൽ ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ കെഎംസിസി ബഹ്‌റൈൻ കഴിഞ്ഞ മൂന്ന് മാസത്തോളമായി നടത്തിവരുന്ന കോവിഡ് പ്രവർത്തനങ്ങൾക് ഐക്യദാർഢ്യവുമായി ബഹ്‌റൈൻ വനിത. കോവിഡ് ആരംഭ കാലത് തുടങ്ങിയ ഭക്ഷണ കിറ്റ് വിതരണവും, മെഡിസിൻ വിതരണവും, വളണ്ടിയർ സേവനവും ശ്രദ്ധയിൽപെട്ട ബഹ്‌റൈൻ വനിത 500 ദിനാറിന്റെ ഭക്ഷണ കിറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിക് നൽകുകയായിരുന്നു.
കെഎംസിസി കോഴിക്കോട് ജില്ലാ ആക്ടിങ് ജനറൽ സിക്രട്ടറി പി കെ ഇസ്ഹാഖ് , വൈസ് പ്രസിഡണ്ട് ശരീഫ് വില്യാപ്പള്ളി എന്നിവരുടെ സനിദ്ധ്യത്തിൽ ഫണ്ട് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫൈസൽ കോട്ടപ്പള്ളിക്ക് കൈമാറി,സമൂഹത്തിൽ പ്രയാസപ്പെടുന്നവരെ കണ്ടെത്തി അവർക്ക് വേണ്ട ആവശ്യങ്ങൾക്ക് പരിഹാരം കാണുന്ന കെഎംസിസി യുടെ പ്രവർത്തനം മഹത്തരമാണെന്ന് സ്വദേശി വനിത അഭിപ്രായപ്പെട്ടു.