നാട്യസംഗമം നാളെ

മനാമ: പ്രശസ്ത നൃത്തഅദ്ധ്യാപക ദന്പതിമാരായ കലാമണ്ഡലം ഗിരിജാമേനോന്റെയും, ശശി മേനോന്റെയും ഇരുപ്പത്തിമൂന്ന് വിദ്ധ്യാര്‍ത്ഥികളുടെ അരങ്ങേറ്റം നാട്യസംഗമം 2020 എന്ന പേരില്‍ നാളെ (വെള്ളിയാഴ്ച്ച) വൈകുന്നേരം ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വെച്ച് നടക്കും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ഇനങ്ങളിലാണ് അരങ്ങേറ്റങ്ങള്‍ നടക്കുക. അബീഹ സൂസന്‍ സുനു, അനന്യ മനോജ് നായര്‍, ആസ്മി സി ബൊപ്പയ്യ, ഡിയാന്‍ഡ്ര മരിയ ഡെനി, ഹര്‍ഷിണി രമേഷ്, ഇഷിക ബിനേഷ്, ലൈന്‍ മാത്യു, നന്ദ ശിവദാസ്, നമൃത സുജിത്ത്, സൈറ മറിയം സാബു, സാമന്ത ലിന്റ രാജന്‍, ശില്‍പ്പ മറിയം പോള്‍, സ്വാനിക ഓംജിത്ത്, വൈഷ്ണവി പദ്മകുമാര്‍, വന്ദന സുനീഷ് എന്നീ പതിനഞ്ച് പേരാണ് ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിക്കുക. ഭവ്യ പവിത്രന്‍, സിനു മനോഹര്‍, ശ്രീധ വിനോദ് എന്നിവര്‍ കുച്ചിപുടിയിലും, അക്ഷത വിജയകുമാര്‍, കാതറിന്‍ ഗ്രേസ് ജിഷ്ണു, പ്രാര്‍ത്ഥന രാജ് സി, സാറ ആന്‍ റോയ്, സെജാലക്ഷ്മി സതീഷ് എന്നിവര്‍ മോഹിനിയാട്ടത്തിലും അരങ്ങേറ്റം നടത്തും.