മെക്സിക്കൻ ജയിലിൽ കലാപം; 16 പേർ കൊല്ലപ്പെട്ടു


മെക്സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ജയിലിലുണ്ടായ കലാപത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സിയെനെഗില്ലാസ് പട്ടണത്തിലെ ജയിലിലാണ് സംഭവം. രണ്ടു വിഭാഗം തടവുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കത്തി പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. മെക്സിക്കോയിലെ ജയിലുകളിൽ പലപ്പോഴും സംഘർഷങ്ങൾ അരങ്ങേറാറുണ്ട്. മയക്കുമരുന്നു കേസുകളില്‍ പിടിയിലായ തടവുകാർ തമ്മിലാണ് പരസ്പരം ഏറ്റുമുട്ടാറുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed