വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുന്നാൾ കൊണ്ടാടി

ബഹ്റൈൻ തിരുഹൃദയ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുന്നാൾ ഇസാ ടൗണിലെ സേക്രട്ട് ഹാർട്ട് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ഡിസംബർ 26, 27 തീയ്യതികളിലായി നടന്ന ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. നോർത്തേൺ അറേബ്യ വികാരി ബിഷപ്പ് കാമിലോ ബാലിന്റെ സാന്നിദ്ധ്യത്തിൽ ഫാദർ സജി തോമസിന്റെ മുഖ്യകാർമികത്വത്തിലാണ് വിവിധ ചടങ്ങുകൾ നടന്നത്. പാരിഷ് പ്രീസ്റ്റ് റെവ. സേവ്യർ മരിയൻ ഡിസൂസ, റെവ ഫാദർ പീറ്റർ യുഗേനിയോ, റെവ. ഫാദർ അമൃതരാജൻ, റെവ ഫാദർ ടോം, റെവ ഫാദർ ഡാനിയേൽ ബെത്തൽ എന്നിവരും പരിപാടികളിൽ സന്നിഹതരായിരുന്നു. നാട്ടിലെ തിരുന്നാൾ ആഘോഷങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് വർണശബളമായ ഘോഷയാത്രയും ഇതോടൊപ്പമുണ്ടായി. ബഹ്റൈൻ മലയാളി കാത്തലിക്ക് സമൂഹത്തിന്റെ കോർഡിനേറ്റർ റെജി സേവ്യറിന്റെ നേതൃത്വത്തിലാണ് ആഘോഷചടങ്ങുകൾക്ക് നേതൃത്വം നൽകി.