മലാലയുടെ ജീവിതം പറയുന്ന സിനിമ റിലീസിനൊരുങ്ങുന്നു

ന്യൂഡൽഹി: സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായുടെ ജീവിത കഥ പറയുന്ന സിനിമ ഗുല്‍ മകായ് റിലീസിനൊരുങ്ങുന്നു. റീം ഷെയ്‍ഖ് ആണ് ചിത്രത്തില്‍ മലാലയായി അഭിനയിക്കുന്നത്. താലിബാൻ തീവ്രവാദത്തിന് എതിരെ മലാല നടത്തിയ ധീരതയാര്‍ന്ന പോരാട്ടമാണ് ചിത്രം പറയുന്നത്. അടുത്ത മാസം 31ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
അംജദ് ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിവ്യ ദത്ത, പങ്കജ് ത്രിപാതി, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നൊബേല്‍ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് മലാല.