ഐ.സി.എഫ് മദ്ഹുറസൂൽ സമ്മേളനം സംഘടിപ്പിച്ചു

മനാമ: "തിരുനബി (സ്വ) കാലത്തിന്റെ വെളിച്ചം" എന്ന പ്രമേയത്തിൽ ബഹ്‌റൈൻ ഐ.സി.എഫ് നടത്തി വരുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി റിഫ സെൻട്രൽ കമ്മിറ്റി മദ്ഹുറസൂൽ സമ്മേളനംസംഘടിപ്പിച്ചു . റിഫ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐ.സി.എഫ് റിഫ സെൻട്രൽ പ്രസിഡന്റ് ശംസുദ്ധീൻ സുഹരിയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ ബഹ്‌റൈനി പണ്ഡിതൻ ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ ഉത്ഘാടനം നിർവ്വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഇസ്സുദ്ധീൻ സഖാഫി അൽകാമിലി, കൊല്ലം മുഖ്യ പ്രഭാഷണം നടത്തി.
ഐ.സി.എഫ് നാഷണൽ സംഘടന കാര്യ പ്രസിഡന്റ് അബൂബക്കർ ലത്തീഫി ആശംസയർപ്പിച്ചു. തുടർന്ന് മദ്രസ്സ വിദ്യാർത്ഥികൾ ദഫ് അവതരിപ്പിച്ചു . ദേശീയ നേതാക്കളായ എം.സി അബ്ദുൽ കരീം ഹാജി, ഉസ്മാൻ സഖാഫി, അഷ്‌റഫ് ഇഞ്ചിക്കൽ, വി.പി.കെ അബൂബക്കർ ഹാജി, പി.എം സുലൈമാൻ ഹാജി എന്നിവർ സംബന്ധിച്ചു. ഫൈസൽ എറണാകുളം സ്വാഗതവും സുൽഫിക്കർ അലി നന്ദിയും പറഞ്ഞു.
ഐ.സി.എഫ് മദ്ഹുറസൂൽ സമ്മേളനം സംഘടിപ്പിച്ചു
ഐ.സി.എഫ് മദ്ഹുറസൂൽ സമ്മേളനം സംഘടിപ്പിച്ചു