കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു; സൈനികന് വീരമൃത്യൂ


ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപോറയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യൂ വരിച്ചു. ശ്രീനഗറില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ ലോദാരയിലുണ്ടായ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.
ഭീകരരില്‍ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തു. ഏതു സംഘടനയില്‍ പെട്ടവരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമല്ല. ഭീകരസാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന മേഖലയില്‍ പരിശോധന നടത്തിയത്. ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന സേനയും തിരിച്ചടിക്കുകയായിരുന്നു. ബന്ദിപോറയില്‍ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിനും ഒരു ഭീകരനെ വധിച്ചിരുന്നു. താഴ്‌വരയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിരവധി ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ദക്ഷിണ കശ്മീരിലെ കുല്‍ഗം ജില്ലയില്‍ പശ്ചിമബംഗാളില്‍ നിന്നുള്ള അഞ്ച് തൊഴിലാകളിളെ ഭീകരര്‍ വധിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed