സമസ്ത ബഹ്‌റൈൻ മുഹറഖ് ഏരിയ ഈദേ റബീഹ് മീലാദ് സംഗമം നാളെ


മനാമ: കരുണയാണ് തിരുനബി (സ) എന്ന പ്രമേയത്തിൽ സമസ്ത ബഹ്‌റൈൻ മുഹറഖ് ഏരിയ സംഘടിപ്പിക്കുന്ന ഈദേ റബീഹ് മീലാദ് സംഗമം നാളെ റബീഉൽഅവ്വൽ 12ന് (9/11/2019 ശനി) ദുഹ്ർ നമസ്ക്കാര ശേഷം 12 മണിക്ക് മുഹറഖ് ഷുവൈത്വർ മസ്ജിദിൽ (ഫുഡ് സിറ്റി റെസ്റ്റോറന്റിന് സമീപം) വെച്ച് നടക്കും.

സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. ഏരിയ പ്രസിഡണ്ട് ഷൗക്കത്ത് ഫൈസി വയനാട് മൗലീദ് പാരായണത്തിന് നേതൃത്വം നൽകുമെന്നും എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ പ്രസിഡണ്ട് റബീഹ് ഫൈസി അമ്പലക്കടവ് പ്രമേയപ്രഭാഷണം നടത്തുമെന്നും മീലാദ് ക്യാമ്പയിൻ സ്വാഗത സംഘം ജനറൽ കൺവീനർ ശറഫുദ്ധീൻ മാരായമംഗലം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39157296 എന്ന നന്പറുമായി ബന്ധപ്പെടുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed