ഷോൺ ബിഗ് ബസാർ ബഹ്റൈനിൽ ഉദ്ഘാടനം നാളെ (ഒക്ടോബർ 28)
മനാമ:ഷോൺ ഈസിമാർട്ട് ഗ്രുപ്പിന്റെ മൂന്നാമത്തെ ശാഖ ഷോൺ ബിഗ് ബസാർ ഒക്ടോബർ 28 തിങ്കളാഴ്ച് വൈകുന്നേരം 6 - മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. 3000 സ്ക്വയർഫീറ്റിൽ ഗോൾഡ്‌സിറ്റിക്കു അടുത്ത് ഡെൽമൻ ഇന്റർ നാഷണൽ ഹോട്ടലിന്റെ എതിർവശത്തായിട്ടാണ് പുതിയ ഷോറും ആരംഭിക്കുന്നത്.ഷോൺ ഈസിമാർട്ടിന്റെ മറ്റു ഷോറൂമുകളിൽ നിന്നും വ്യത്യസ്ഥമായി ഇവിടെ പുരുഷന്മാരുടെ എല്ലാതരം ടെക്സ്റ്റയിൽസ് ഉൽപ്പന്നങ്ങളും ലഭ്യമാകും .കൂടാതെ ബ്രാൻഡഡ് വാച്ചുകൾ, ബാഗുകൾ, ഉയർന്ന ഗുണനിലവാരമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ,ടോയ്സ്,സ്വീറ്റസ് & നട്സ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയിൽ ഒരു കുടക്കീഴിൽ ലഭ്യമായിരിക്കുമെന്ന് മാനേജുമെന്റ് ഭാരവാഹികൾ അറിയിച്ചു. ഉദ്ഘടനത്തോടനുബന്ധിച്ച് ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നാട്ടിലും ഗൾഫിലും വർഷങ്ങളോളം ബിസിനസ് രംഗത്ത് പ്രവർത്തന പരിചയമുള്ളവരുടെ കൂട്ടായ്മയാണ് ഈ സംരംഭങ്ങൾ. 2016 -ൽ ആദ്യമായി ആരംഭിച്ച ഈ സ്ഥാപനം ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ മിതമായ നിരക്കിൽ നൽകുന്നതുകൊണ്ടാണ് ബഹ്റൈനിലെ ജനങ്ങൾ നെഞ്ചോടു ചേർത്തതെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. ഈ ഷോറൂമുകളുടെ ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുമെന്ന് പ്രസ്തുത സമ്മേളനത്തിൽ ചെയർമാൻ അഡ്വ:എ.ശംസുദീൻ അറിയിച്ചു.ചെയർമാൻ അഡ്വ:എ.ശംസുദ്ദിൻ , മാനേജിങ് ഡയറക്ടർ ജംഷാദ് പള്ളിപ്പറ്റ, ഡയറക്ടർമാരായ മുഹമ്മദ് അഷ്റഫ് കിഴിശ്ശേരി, ഡോ അഷ്റഫ് മായഞ്ചേരി, ഷബീറലി പൊന്നാൻങ്ങതൊടി,കോർമ്മത്ത് അബൂബക്കർ കമ്പനി സി.ഇ.ഓ ഷാഹിദ് അരികുഴയിൽ എന്നവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

