'ഹാപ്പി ഹൌസ് പൂവിളി '  ഒക്ടോബർ 25 ന് 


ഹാപ്പി ഹൌസ് ബഹ്‌റൈനിന്റെ ഓണാഘോഷം പൂവിളി 2019 അതിവിപുലമായി Bahrain KCA ഹാളിൽ വെച്ച് 25-10-2019 വെള്ളിയാഴ്ച രാവിലെ 9മണി മുതൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ആഘോഷവും, സദ്യയും അതോടൊപ്പം കേരളത്തിലെ കഴിഞ്ഞ പ്രളയത്തിൽ കൈത്താങ്ങായിക്കൊണ്ട്, ഇ മണ്ണിൽ കഷ്ടപ്പെട്ട് നേടിയെടുത്ത സമ്പാദ്യമായ സ്വന്തം ഭൂമി, കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സൗജന്യമായി നൽകി കൊണ്ട് സാമൂഹ്യ സേവന രംഗത്ത് മാതൃകയായ, ശ്രീമതി. ജിജി നിലമ്പൂർ, ശ്രീ സുബൈർ കണ്ണൂർ, ശ്രീ.റോയ് സ്കറിയ, ശ്രീ. ബഷീർ, അതുപോലെ തന്നെ സാമൂഹ്യ സേവന രംഗത്ത് പ്രത്യേകിച്ച് കഷ്ടത അനുഭവിക്കുന്ന രോഗികൾക്ക് നീണ്ട കാലമായി സ്വാന്തനമായി കൊണ്ടിരിക്കുകയും, പ്രവാസ ലോകത്തു നിന്നും നാട്ടിലേക്ക് യാത്രയാവുകയും ചെയ്യുന്ന ശ്രീ. ചന്ദ്രൻ തിക്കോടിക്കും ഹാപ്പി ഹൌസ് ബഹ്‌റൈൻ ആദരവ് അർപ്പിക്കുന്നു.
പത്മശ്രീ, Dr. രവിപിള്ളയും, കേരളീയ സമാജം പ്രസിഡന്റ്‌ ശ്രീ. PV രാധാകൃഷ്ണനും ചേർന്ന് ഇ കാരുണ്യ പ്രവർത്തകരെ ആദരിക്കുന്നു.
ഇതോടൊപ്പം നാട്ടിലെ അശരണർക്കു ആശ്വാസമേകിക്കൊണ്ടു കുട്ടികൾ ഉൾപ്പടെ 700ഓളം പേർക്ക് അന്നേ ദിവസം തന്നെ ഓണസദ്യ നൽകുന്നു. അവിടെ സദ്യ കഴിച്ചതിനു ശേഷമേ ഇവിടെ സദ്യ വിളമ്പുന്നുള്ളൂ എന്നത് ഹാപ്പി ഹൌസ് കുടുംബാംഗങ്ങൾക്ക് ഇരട്ടി സന്തോഷം നൽകുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed