ബഹ്‌റൈനിൽ 'പടവിൻ പൊന്നോണം 2026' വർണാഭമായി ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ 'പടവ് കുടുംബവേദി'യുടെ ഈ വർഷത്തെ ഓണാഘോഷമായ ‘പടവിൻ പൊന്നോണം 2026’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രവാസജീവിതത്തിലും സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും ഓർമ്മകൾ പങ്കുവെച്ച ചടങ്ങിൽ വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സംഘടനാംഗങ്ങളും പങ്കെടുത്തു.

പടവ് കുടുംബവേദി പ്രസിഡന്റ് സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം ആശംസിച്ചു. കെ.പി.എ ബഹ്‌റൈൻ പ്രസിഡന്റ് നിസാർ കൊല്ലം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മാധ്യമപ്രവർത്തകൻ ജലീൽ അബ്ദുല്ല ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, കെ.ടി. സലീം, സൈദ് റമദാൻ നദവി, സിറാജ് പള്ളിക്കര, ഫസലുൽ ഹഖ്, ഫായിസ് അബൂബക്കർ, പ്യാരിലാൽ, സലീം തയ്യിൽ, അൻവർ ശൂരനാട്, സക്കീർ ഹുസൈൻ, ബോബി പുളിമൂട്ടിൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

പടവ് കുടുംബാംഗങ്ങൾ തന്നെ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി മാറി. തുടർന്ന് സഹിൽ തൊടുപുഴ നിയന്ത്രിച്ച സാംസ്കാരിക സന്ധ്യയിൽ ഗീത് മഹബൂബ്, നിദാൽ ഷംസ്, ബൈജു, മാത്യു, ഗഫൂർ മൂക്കുതല എന്നിവർ അവതരിപ്പിച്ച ഗാനമേളയും കുട്ടികളുടെ കേരളീയ ഫാഷൻ ഷോയും വിവിധ കലാപരിപാടികളും അരങ്ങേറി.

പടവ് രക്ഷാധികാരി ഉമ്മർ പാനായിക്കുളം, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, സജിമോൻ, ഹക്കീം പാലക്കാട്, അഷ്‌റഫ്‌ ഓൺസ്പോട്ട്, സഗീർ ആലുവ, റസിൻ ഖാൻ, മണികണ്ഠൻ, നബീൽ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. അബ്ദുൽബാരി, അബ്ദുൽ സലീം, അജാസ്, അബ്ദുൽ ബഷീർ, അനസ്, കൊയ്‌വിള കുഞ്ഞ് മുഹമ്മദ്‌, മുഹമ്മദ് റിയാസ് എന്നിവർ പരിപാടിയുടെ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed